ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്ന വാദം തള്ളി ബിജെപി ജനറല്‍ സെക്രട്ടറി റാംമാധവ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്ന വാദം തള്ളി ബിജെപി ജനറല്‍ സെക്രട്ടറി റാംമാധവ്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ലെന്നും, എന്നാല്‍ എന്‍ഡിഎയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്നുമാണ് റാം മാധവ് വ്യക്തമാക്കിയത്.

ബ്ലൂം ബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് റാം മാധവിന്റെ പ്രതികരണം. അതേസമയം ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കുമെന്നാണ് അമിത്ഷായും, മോദിയും അവകാശപ്പെടുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അ്മിത്ഷായുടെയും,പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അവകാശവാദങ്ങളെ തള്ളിക്കളഞ്ഞാണ് ബിജെപിയ്ക്ക് സ്വന്തം നിലയില്‍ ഭൂരിപക്ഷം കിട്ടില്ലെന്ന് വ്യക്തമാക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി റാം മാധവ് രംഗത്തെത്തിയത്.

സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം കിട്ടുകയാണെങ്കില്‍ അത് വലിയ സന്തോഷമായിരിക്കും. എന്തായാലും എന്‍ഡിഎയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടുമെന്നും അദ്ദേഹം ബ്ലൂം ബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

2014ല്‍ വടക്കേ ഇന്ത്യയിലുണ്ടാക്കിയ നേട്ടം ഇത്തവണ ആവര്‍ത്തിച്ചില്ലെങ്കില്‍ ആ നഷ്ടം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും നികത്താമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലെന്നും റാം മാധവ് കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്.

2014 ല്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്ന സൂചനയാണ് തനിക്ക് ലഭിക്കുന്നതെന്നായിരുന്നു അമിത്ഷായുടെ വാക്കുകള്‍.

പശ്ചിമ ബംഗാളില്‍ 23 സീറ്റെങ്കിലും ബിജെപിയ്ക്ക് ലഭിക്കുമെന്നണ് അദ്ദേഹത്തിന്റെ നിലപാട്.പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെയും നിലപാട്.അതേ സമയം ഇരുവരുടെയും വാക്കുകളെ തളഅളി ആദ്യമായാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് രംഗത്ത് വരുന്നതും.ആര്‍എസ്എസ്സ് നേതാവായിരുന്ന റാം മാധാവ് മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് ബിജെപിയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News