എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 98.11

2019 എസ്എസ്എല്‍സി ഫലങ്ങള്‍ പ്രഖ്യാപിച്ചു.   ഈ വര്‍ഷം പരീക്ഷ എഴുതിയതില്‍ 426513  പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. 98.11  ഇത്തവണത്തെ വിജയ ശതമാനം.   കഴിഞ്ഞ വര്‍ഷം ഇത് 97.84 ശതമാനം ആയിരുന്നു.

എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് 37334 പേര്‍ക്കാണ്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതി വിജയിച്ച  റവന്യു ജില്ല പത്തനം തിട്ടയാണ്.  99.33 ശതമാനം.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എപ്ലസ് നേടിയ ജില്ല മലപ്പുറം. 2493 പേരാണ് മലപ്പുറത്ത് എപ്ലസ് നേടിയത്. ഏറ്റവും കുറവ് വിജയശതമാനം നേടിയത് വയനാട് ജില്ലയാണ് . 93.22 ശതമാനമാണ് വയനാടിന്‍റെ വിജയ ശതമാനം.

100 ശതമാനം വിജയം കൈവരിച്ച സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. എയ്ഡഡ് മേഖലയില്‍ സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടാനായി.

ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്. 99.9 ശതമാനമാണ് കുട്ടനാടിന്‍റെ വിജയശതമാനം.

70.5 ശതമാനമാണ്  എയ്ഡഡ് സ്കൂളുകളുടെ വിജയ ശതമാനം. ലക്ഷദ്വീപിന്‍റെ വിജയ ശതമാനം 89.16 %  ആണ്. ഇത്തവണ മോഡറേഷന്‍ നല്‍കിയിട്ടില്ലെന്നും ഫലം പിടിച്ചുവച്ചിട്ടില്ലെന്നും അറിയിച്ചു.

ക‍ഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.27 % അധിക വിജയം ഇക്കുറി കരസ്ഥമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News