പാലക്കാട് സ്വദേശി റിയാസ് ചാവേറാകാൻ തീരുമാനിച്ചിരുന്നതായി എൻ ഐ എ

ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് ചാവേറാകാൻ തീരുമാനിച്ചിരുന്നുവെന്ന് എൻ ഐ എ. അന്വേഷണ സംഘം കൊച്ചി എൻ ഐ എ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

റിയാസിന്റെ നേതൃത്വത്തിൽ കേരളത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

ഇതിനിടെ കേസിൽ മൂന്ന് മലയാളികളെ കൂടി എൻ ഐ എ പ്രതി ചേർത്തു. രണ്ട് കാസർകോഡ് സ്വദേശികളെയും കരുനാഗപ്പള്ളി സ്വദേശിയായ ഒരാളെയുമാണ് അന്വേഷണ സംഘം പ്രതിചേർത്തത്.

റിയാസിനൊപ്പം ഇവരും ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കേരളത്തിൽ ഐഎസ് വേരുറപ്പിക്കാൻ ശ്രമിക്കുന്നതിന്റെ നിർണായക വിവരങ്ങൾ ആണ് എൻ ഐ എ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലും ഉള്ളത്.

റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലും സ്ഫോടനം ആസൂത്രണം ചെയ്തിരുന്നതായി റിപ്പോർട്ടിലുണ്ട്. റിയാസ് സ്വയം ചാവേറാക് തീരുമാനിച്ചിരുന്നു.

ഐ എസ്സി നു വേണ്ടി കേരളത്തിൽ സ്ഫോടനത്തിന് നിയോഗിക്കപ്പെട്ടവരിൽ പ്രധാനിയാണ് റിയാസ്. ഭാവിയിൽ സ്ഫോടനം തടയാൻ കൂടുതൽ അന്വേഷണവും അറസ്റ്റുകളും ആവശ്യമാണ്. ഈ സാഹചര്യത്തിൽ റിയാസിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വേണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.

ഇതിനിടെ കേസിൽ മൂന്ന് മലയാളികളെ കൂടി എൻ ഐ പ്രതികളാക്കി ചേർത്തു. ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന് വ്യക്തമായ രണ്ട് കാസർകോട് സ്വദേശികളെ യും ഒരു കരുനാഗപ്പള്ളി സ്വദേശിയുമാണ് ആണ് പ്രതി ചേർത്തത്. കാസർകോട് സ്വദേശികളായ അഹമ്മദ് അറാഫാസ്, അബൂബക്കർ സിദ്ദീഖ്, കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസൽ എന്നിവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട് എന്നാണ് കണ്ടെത്തൽ.

സ്ഫോടക വസ്തുക്കൾ ലഭ്യമാകാത്തതും മറ്റു മൂന്ന് പേർ സഹകരിക്കാത്തതുമാണ് ഐഎസ്സിന്റെയും റിയാസിന്റെയും ചാവേർ സ്ഫോടനപദ്ധതി കേരളത്തിൽ നടക്കാതെ പോകാൻ കാരണമെന്ന് എൻ ഐ എ വ്യക്തമാക്കുന്നു.

ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചു വരികയാണ്. ഇവർ കേരളത്തിൽ മറ്റാരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News