ശരത് ചരുവിള സം‍വിധാനം ചെയ്ത ഷോട്ട് ഫിലിം നൈറ്റ് കോഫിയിലെ ഗാനം പുറത്തിറങ്ങി. പുതുതലമുറയിലെ പ്രണയത്തിന്‍റെ വിവിധ ഭാവങ്ങളെയാണ് ചിത്രം പറയുന്നത്.

ശരത് ചരുവി‍‍ള, അഭിരാമി നാഥ്, സന്തോഷ് ബെന്‍, സുജിത് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ ഇതിവൃത്തം പ്രണയമാണ്.

ഷാനോ ജി ഫ്രാന്‍സിസിന്‍റെ വരികള്‍ക്ക് ജിനു ജോണ്‍ എബ്രഹാമാണ് സംഗീതം നല്‍കിയിരിക്കുന്നത്. എവ്ഗിന്‍ ഇമ്മാനുവലാണ് ആലപിച്ചിരിക്കുന്നത്.ക്യാമറ ഷമീര്‍ ജിബ്രാന്‍, അസോസിയേറ്റ് ഡയറക്ടര്‍ രാഹുല്‍ ഹരിഹരന്‍.

ഡ്രീം ക്രിയേറ്റീവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗാനം കാണാം..