ദേശീയപാതാ വികസനത്തിനെതിരായ കത്ത്; ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ ശ്രീധരന്‍ പിള്ള

ദേശീയപാത വികസനം തടസ്സപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ മറുപടി പറയാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള.

സമരസമിതി നൽകിയ നിവേദനം കേന്ദ്രമന്ത്രിക്ക് നൽകിയിരുന്നു. കത്ത് ആര് നൽകിയാലും ഫോർവേഡ് ചെയ്യും. പി എച്ച് ഡി ഉള്ളത് കൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ലെന്നും മന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായി ശ്രീധരപിള്ള പറഞ്ഞു.

കൈരളി ന്യൂസ് പുറത്ത് വിട്ട കത്തിന് മറുപടി പറയാനാണ് ബിജെപി സംസ്ഥാന പ്രസിഡൻറ് പി എസ് ശ്രീധരൻപിള്ള കോഴിക്കോട്ട് വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്.

ദേശീയപാതക്കെതിരെ സമരം ചെയ്യുന്നവർ നൽകിയ കത്ത്, കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിക്ക് കൈമാറിയതായി ശ്രീധരൻപിള്ള സമ്മതിച്ചു.

കത്ത് ആര് നൽകിയാലും ബി ജെ പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ ഫോർവേഡ് ചെയ്യാറുണ്ടെന്ന ന്യായമാണ് ഇതിന് ശ്രീധരൻപിള്ള മുന്നോട്ട് വെക്കുന്നത്.

എന്നാൽ ദേശീയപാത വികസനം അട്ടിമറിച്ച കേന്ദ്ര തീരുമാനത്തിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒന്നും പറയാനില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

സ്ഥലമേറ്റെടുക്കൽ നിർത്തിവെക്കണമെന്ന് കാണിച്ചുള്ള കത്ത് വെച്ച് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ കുറിച്ചുള്ള ശ്രീധരൻപിള്ളയുടെ മറുപടി ഇങ്ങനെ

സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നെങ്കിലും വ്യക്തമായ മറുപടി പറയാൻ ശ്രീധരൻപിള്ള തയ്യാറായില്ല.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here