ആസ്വാദക പ്രശംസ നേടി വിബിൻ ബാലകൃഷ്ണന്റെ ഏകാംഗ ഫോട്ടോ പ്രദർശനം തൃശൂർ ലളിതകലാ അക്കാദമിയിൽ; പ്രദർശനം മെയ് 12 വരെ

അനുദിനം മാറിക്കൊണ്ടിരിക്കുന്ന കേരളീയ ക്ഷേത്രകലകളുടെയും ആചാരകളുടെയും കലാനുവർത്തിയായ മാറ്റങ്ങൾ സ്വന്തം ശൈലിയിൽ ഫോട്ടോഗ്രാഫിയുടെ രൂപത്തിൽ അവതരിപ്പിക്കുകയാണ് തൃശൂർ സ്വദേശി വിബിൻ ബാലകൃഷ്ണൻ.

റിച്ച്വലിസം എന്ന പേരിൽ വിബിന്റെ ഏകാംഗ ഫോട്ടോ പ്രദർശനം മെയ് 12 വരെ തൃശൂർ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ നടക്കും.

ഒറ്റ ഫ്രയിമിൽ ഒതുക്കാൻ കഴിയാത്ത വർണ്ണ വിസ്മയങ്ങളാണ് വിപിൻ ബാലകൃഷ്ണന്റേ ചിത്രങ്ങൾ .വെബ് ഡിസൈനിങ് എന്ന IT മേഖലയിലെ തിരക്കുകളിൽ നിന്നാണ് വിപിൻ ഫോട്ടോഗ്രാഫിയെ നെഞ്ചേറ്റിയത്.

തൃശൂരിന്റെ പൂര പ്രേമത്തിൽ വളർന്ന വിപിൻ,പൂരങ്ങൾ ആഘോഷമാക്കിയത് ക്യാമറാ ഫ്രെയിമുകളിലൂടെയാണ്.

നിരവധി പ്രാദേശിക ഉത്സവങ്ങൾക്കിടയിലെ മത്സരങ്ങളിൽ പുരസ്‌കാരം നേടിയിട്ടുള്ള വിപിൻ ബാലകൃഷ്ണന്റെ പ്രചോദനവും ക്ഷേത്രങ്ങളും ഉത്സവങ്ങളും തന്നെയാണ്.

സർവ്വലൗകികമായ സ്വീകാര്യതയും സമാനതയില്ലാത്ത സത്യകഥനശേഷിയും കൂടിച്ചേരുമ്പോൾ ഈ ചിത്രങ്ങൾ വിലമതിക്കാനാവാത്ത ഡോക്യൂമെന്ററികളായിമാറുന്നു.

എക്കാലത്തും കേരളീയ സാംസ്‌ക്കാരിക ജീവിതത്തിന്റെ നട്ടെല്ലായിരുന്ന ക്ഷേത്രകലകളാണ് വിബിന്റെ ഇഷ്ടവിഷയം. രംഗകലകളും സംഗീതവും നാടൻകലകളും അനുഷ്ടാനകലകളും ശാസ്ത്രിയകലകളും എല്ലാം ഇടകലർന്ന വിബിന്റെ ചിത്രങ്ങൾ ആസ്വാദക ലോകത്തിന് പുത്തൻ അനുഭൂതിയാകും എന്നത് ഉറപ്പാണ്.

വിശ്വാസവും മാനസ്സോല്ലാസവും ഒന്നുചേരുന്ന ജനകീയകലാപ്രവർത്തനത്തിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന ഉത്സവങ്ങൾ തന്നെയാണ് വിബിന്റെ ചിത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

സാധാരണ മനുഷ്യരുടെ ജീവിതത്തെയും വിശ്വാസത്തെയും സർഗ്ഗാത്മകതയെയും ബന്ധിപ്പിക്കുന്ന നനുത്ത നൂലുകളാകുന്നു വിബിൻ ബാലകൃഷ്ണന്റെ ചിത്രകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here