
അഞ്ചാം ഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് പൂര്‍ത്തിയായി.ഏഴ് സംസ്ഥാനങ്ങളിലായി 51 സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലും ജമ്മുകാശ്മീരിലും ബീഹാറിലും അക്രമ സംഭവങ്ങള്‍ അരങ്ങേറി.
ജമ്മു കാശ്മീരിലെ പുല്‍വാമയിലെ പോളിങ്ങ് ബൂത്തിന് നേരെ ഗ്രനൈഡ് അക്രമണം ഉണ്ടായി. പശ്ചിമ ബംഗാളിലെ ബാരക്പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും തൃണമൂല്‍ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റ്മുട്ടി.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ബാഗോണ്‍ ലോക്‌സഭ മണ്ഡലം ഉള്‍പ്പെടെ ഏഴ് സീറ്റുകളിലാണ് പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടന്നത്.
മുന്‍ റയിവേ മന്ത്രിയും ത്രിണമൂല്‍ നേതാവുമായ ദിനേഷ് ത്രിവേദി മത്സരിക്കുന്ന ബരാക്പൂര്‍ മണ്ഡലത്തില്‍ വോട്ടിങ്ങ് ആരംഭിച്ച് ആദ്യ മണിക്കൂറില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും ഏറ്റ് മുട്ടി.
തൃണമൂല്‍ ആക്രമിച്ചുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അര്‍ജുന്‍ സിങ്ങ് ആരോപിച്ചു.അര്‍ജുന്‍ സിങ്ങ് സുരക്ഷ ഉദ്യോഗസ്ഥരോട് ഒപ്പം ഓടുന്ന ചിത്രങ്ങളും പുറത്ത് വന്നു.
എന്നാല്‍ അര്‍ജുന്‍സിങ്ങും സഹായികളും ഒരു സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസും പുറത്ത് വിട്ടു. തോലിലെ ബൂത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടായി.ഉള്‍ബേരിയ സീറ്റിലും ടിഎംസി-ബിജെപി ഏറ്റ്മുട്ടല്‍ ഉണ്ടായി.
ഹൗറാഹില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി പോളിങ്ങ് ബൂത്തിലെ സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചു.ജമ്മു കാശ്മീരിലും അനിശ്ഷട സംഭവങ്ങള്‍ ഉണ്ടായി.
പുല്‍വാമയില്‍ പോളിങ്ങ് ബൂത്തിന് നേരെ ഗ്രനൈഡ് അക്രമണം നടന്നു.ഷോപ്പിനിലും ബൂത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു.
ആര്‍ക്കും ആളയപായം ഇല്ല. ഏറ്റവും കുറവ് പോളിങ്ങ് ശതമാനം രേഖപ്പെടുത്തിയതും ജമ്മു കാശ്മീരിലാണ്.അഞ്ച് സീറ്റില്‍ വോട്ടെടുപ്പ് നടന്ന ബീഹാറില്‍ പൊതുവെ സമാധാനപരമായിരുന്നു പോളിങ്ങ് എങ്കിലും ചാപ്രയില്‍ ഒരു ബൂത്തിലെ ഇവിഎം മെഷീന്‍ തകര്‍ത്ത ഒരാളെ പിടികൂടിയിട്ടുണ്ട്.
സോണിയാഗാന്ധി,രാഹുല്‍ഗാന്ധി,രാജ്‌നാഥ് സിങ്ങ് എന്നിവരുടെ ജനവിധിയും വോട്ടിങ്ങ് മെഷീനില്‍ ഭദ്രമായി. അമേതിയില്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശ പ്രകാരം പോളിങ്ങ് ബൂത്തുകള്‍ കൈയേറിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി ആരോപിച്ചു.
അഞ്ചാം ഘട്ട വോട്ടെടുപ്പും തീര്‍ന്നതോടെ രാജ്യത്തെ എഴുപത്തി ഒന്‍പത് ശതമാനം വരുന്ന വോട്ടര്‍മാരുടെ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.
ഇനി രണ്ട് ഘട്ടമായി 118 മണ്ഡലങ്ങളാണ് അവശേഷിക്കുന്നത്. രാജസ്ഥാന്‍,ജമ്മു കാശ്മീര്‍ സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേയ്ക്കുമുള്ള വോട്ടെടുപ്പും അഞ്ചാം ഘട്ടത്തോടെ തീര്‍ന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here