സലായും വീണു; ലിവര്‍പൂളിന് വന്‍ തിരിച്ചടി

ബുധനാ‍ഴ്ച ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബാഴ്‌സലോണയെ നേരിടാന്‍ ഒരുങ്ങുന്ന ലിവര്‍പൂളിന് വന്‍ തിരിച്ചടി.

പരുക്കേറ്റ സൂപ്പര്‍ താരം മുഹമ്മദ് സലാ നിര്‍ണായക മത്സരത്തില്‍ കളിക്കില്ലെന്ന് ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് അറിയിച്ചു.

മുന്നേറ്റ നിരയിലെ സൂപ്പര്‍ താരമായ ഫിര്‍മിന്യോയും ബാ‍ഴ്സയ്ക്കെതിരെ കളിക്കില്ലെന്ന് ലിവര്‍പൂള്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ബാ‍ഴ്സയുടെ തട്ടകമായ നൗ ക്യാമ്പില്‍ നടന്ന സെമി ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ തോറ്റിരുന്നു.

സൂപ്പര്‍ താരങ്ങളായ സലയുടെയും ഫിര്‍മിന്യോയുടെയും അഭാവത്തില്‍ രണ്ടാം പാദത്തില്‍ അട്ടിമറി ജയം നേടി ഫൈനലിലെത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ചുവന്ന ചെകുത്താന്‍മാരുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നത് മാത്രമാണ് ലിവര്‍പൂളിന് ആശ്വാസം.

ശനിയാഴ്ച്ച ന്യൂകാസിലിന് എതിരേ നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് സലായ്ക്ക്‌ പരുക്കേറ്റത്. ഗോള്‍കീപ്പര്‍ മാര്‍ട്ടിന്‍ ഡുബ്രാവ്കയുമായി കൂട്ടിയിടിച്ച സലായുടെ തലയ്ക്ക് പരുക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് താരം ഗ്രൗണ്ടില്‍ വീണു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കുള്ള നിര്‍ണയാകമായ മത്സരമായിരുന്നു ലിവര്‍പൂളിന് ഇത്.

അതുകൊണ്ടുതന്നെ ക്ലോപ്പ് സലയെ കളത്തിലിറക്കുകയായിരുന്നു. ന്യൂകാസിലിനെ 3-2ന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ കിരീടപ്രതീക്ഷകള്‍ സജീവമാക്കുകയും ചെയ്തു. ഇതില്‍ ഒരു ഗോള്‍ നേടിയത് സലായായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News