ഐപിഎല്ലിലെ ആദ്യ ക്വാളിഫയര്‍ മത്സരം ഇന്ന് വൈകുന്നേരം 7 30 എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.

14 കളികളില്‍ നിന്നും 9 വിജയങ്ങളുമായി 18 പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് മുംബൈ പ്ലേയോഫ് സാധ്യത നേടിയത്.

18 പോയിന്റുള്ള ചെന്നൈ നെറ്റ് റണ്‍ റേറ്റിന്റെ നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്. നാളെ നടക്കുന്ന എലിമിനേഷന്‍ മത്സരത്തില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

ഈ മത്സരത്തിലെ വിജയിയും ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ പരാജയപ്പെട്ട ടീമും തമ്മില്‍ രണ്ടാം ക്വാളിഫയര്‍ മത്സരം വെള്ളിയാഴ്ച നടക്കും. ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം