
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തിരുവനന്തപുരം ശ്രീചിത്ര ഹോമിലെത്തി എസ്എസ്എൽസി പരീക്ഷാ വിജയികളായ വിദ്യാര്‍ത്ഥികളുമായി സന്തോഷം പങ്കുവച്ചു.
വളരെ ആഹ്ലാദകരമായ നിമിഷമാണിതെന്നും.ഹോമുകളിലെ നല്ല ശ്രദ്ധയും പരിചരണവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി പറഞ്ഞു.
ശ്രീചിത്ര ഹോമില്‍ നിന്നും പരീക്ഷയെഴുതിയ 26 വിദ്യാര്‍ത്ഥികളില്‍ 24 പേരും വിജയിച്ചു.ഫോര്‍ട്ട് മിഷന്‍സ്‌കൂള്‍, ഗവ. ഫോര്‍ട്ട് ഹൈസ് സ്‌കൂള്‍, എസ്.എന്‍.വി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഈ വിദ്യാര്‍ത്ഥികള്‍ പഠിച്ചത്.
പഠനത്തില്‍ വളരെ പിന്നാക്കം നിന്നിരുന്ന കുട്ടികളെ പ്രത്യേക ശ്രദ്ധയും വൈകുന്നേരങ്ങളില്‍ പ്രത്യേക ക്ലാസുകളും നല്‍കിയാണ് പഠന നിലവാരം ഉയര്‍ത്തിയത്.
കുട്ടികളുടെ ഭാവിയിലെ വളര്‍ച്ചയ്ക്ക് ഈ വിജയം സഹായകരമാണ്. ഇത്തരം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുവെന്നും ശ്രീചിത്ര ഹോമിലെത്തിയ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കുട്ടികളും പങ്കുവച്ചു.
എസ് എസ് എൽ സി പരീക്ഷയില്‍ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള 15 ജുവനല്‍ ജസ്റ്റിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 80 വിദ്യാര്‍ത്ഥികളില്‍ 75 പേരും വിജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here