വിവാദങ്ങൾക്ക് വ‍ഴിയൊരുക്കാതെ കൺസ്യൂമർഫെഡിന്‍റെ സ്റ്റുഡന്‍റ് മാർക്കറ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചു

വിവാദങ്ങൾക്ക് വ‍ഴിയൊരുക്കാതെ കൺസ്യൂമർഫെഡിന്‍റെ സ്റ്റുഡന്‍റ് മാർക്കറ്റ് തുറന്ന് പ്രവർത്തനമാരംഭിച്ചു.

മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിക്കാൻ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നടപടി ചർച്ചയായിരുന്നു.

അനുമതി നിഷേധിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഉദ്ഘാടനത്തിന് ശേഷം മാർക്കറ്റ് സന്ദർശിച്ച മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രതികരിച്ചു.

സംസ്ഥാനത്ത് 600 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രിയായിരുന്നു നിര്‍വഹിക്കേണ്ടിയിരുന്നത്.

എന്നാൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി ലഭിക്കാത്തതിനാൽ മുഖ്യമന്ത്രിയും അധ്യക്ഷനാകേണ്ടിയിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും ചടങ്ങിൽ പങ്കെടുത്തില്ല.

എന്നാൽ കുട്ടികളുടെ കാര്യമായതിനാൽ പെട്ടന്ന് തന്നെ സ്റ്റുഡൻന്‍റ് മാർക്കറ്റ് തുറന്ന് പ്രവർത്തനമാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു.

തുടർന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാൻ മാർക്കറ്റ് ഉദ്ഘാടനം ചെയതു. ശേഷം വൈകുന്നേരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്റ്റാൾ സന്ദർശിച്ചു.

സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ നോട്ട് ബുക്ക്, ബാഗ്, കുട, ടിഫിന്‍ ബോക്‌സ് മറ്റ് പഠനോപകരണങ്ങള്‍ എന്നിവ പൊതുവിപണിയില്‍ നിന്ന് 40% വിലക്കുറവില്‍ ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും. ജൂണ്‍ 30 വരെ സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News