വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും ഹോട്ടല്‍ മുറിയില്‍

ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംങ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തി.

ബിഹാറില്‍ മുസാഫര്‍പൂരിലെ ഹോട്ടല്‍ മുറിയില്‍ ഇന്നലെയാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കണ്ടെത്തിയത്. സെക്ടര്‍ ഓഫീസര്‍ റിസര്‍വ് ആയി നല്‍കിയവയാണ് ഇതെന്നാണ് ജില്ലാ മജിസ്ട്രേറ്റ് അലോക് രഞ്ജന്‍ ഘോഷിന്‍റെ മറുപടി.

തകരാര്‍ സംഭവിച്ച വോട്ടിങ് മെഷീനുകള്‍ മാറ്റി സ്ഥാപിച്ച ശേഷം ബാക്കിയുള്ളവ താന്‍ സൂക്ഷിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

രണ്ട് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റും രണ്ട് വിവിപാറ്റ് മെഷീമുകളുമാണ് ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here