ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഞെട്ടിയിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും

കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് അമ്മയ്ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല.

അതേ സമയം ഖത്തറിലുള്ള മുഹമ്മദ് ഫൈസലിന് കേരളത്തിലെത്തണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സംഘം നോട്ടീസ് നല്‍കി.കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും സമാന്തര അന്വേഷണം തുടങ്ങി.

മുഹമ്മദ് ഫൈസലിന് ആരുമായും ബന്ധമില്ല സുഹൃത്തുക്കളില്ല സമപ്രായകായാരുമായും സൗഹൃദമില്ല,എപ്പോഴും പ്രാര്‍ത്ഥനയില്‍ മുഴുകും,വീടുവിട്ട് പുറത്തുപോകുന്നത് പള്ളിയിലേക്ക് മാത്രം,ശുദ്ധന്‍,എപ്പോഴും മൗനം, മത പഠനം,ഇങ്ങനെയൊക്കെയാണ് മുഹമ്മദ് ഫൈസലിനെ കുറിച്ചുള്ള അമ്മയുടേയും പ്രദേശവാസികളുടെയും അഭിപ്രായം.

എല്‍പി വിദ്യാഭ്യാസം കളരിവാതുക്കല്‍ സ്‌കൂളില്‍,5 മുതല്‍ 10 വരെ സൗദിയില്‍ ജിദ്ദയില്‍,വിവേകാനന്ദ സ്‌കൂളില്‍ പ്ലസ്ടു, തുടര്‍ന്ന് പെരുമണ്‍ എന്‍ജിനിയറിംങ് കോളേജില്‍ മെക്ക് വിദ്യാര്‍ത്ഥി,പക്ഷെ പാസൗട്ട് ആയില്ല. തുടര്‍ന്നാണ് മൂന്നര മാസം മുമ്പ് ഖത്തറില്‍ പോകുന്നത്.

കേരളത്തില്‍ ബോംബ് സ്‌ഫോടനത്തിന് തീവ്രവാദ സംഘടനയായ ഐഎസ് പദ്ധതി ഇട്ടിരുന്നുവെന്നും ഇതില്‍ കൊല്ലം വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ മുന്ന് മലയാളികള്‍ക്ക് പങ്കുണ്ടെന്നും ഇവരെ പ്രതിചേര്‍ത്തു എന്നുമാണ് എന്‍ഐഎ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

അതേ സമയം ഖത്തറിലുള്ള മുഹമ്മദ് ഫൈസലൊഴികെയുള്ളവരുടെ വസതികളില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണ്‍,സിംകാര്‍ഡ്,പെന്‍ഡ്രൈവ്,എയര്‍ഗണ്‍,അറബിലുള്ള ചില പ്രസിദ്ധീകരണങളും പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു.എത്രയുംപെട്ടന്ന് കേരളത്തില്‍ എത്തണമെന്ന് കാട്ടി മുഹമ്മദ് ഫൈസലിന് എന്‍ഐഎ നോട്ടീസ് നല്‍കിയിട്ടുണ്ട്.കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങളും സമാന്തര അന്വേഷണം തുടങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here