ഒളിക്യാമറ വിവാദത്തില്‍ പരാതിക്കാരനായ ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസിന്റെ മൊഴി ഇന്നെടുക്കും

എംകെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തില്‍ പരാതിക്കാരനായ ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസിന്റെ മൊഴി ഇന്നെടുക്കും. അന്വേഷണ സംഘം നേരത്തേ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ടിവി ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചത്.

പതിനൊന്നിന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ മുന്‍പാകെയാണ് റിയാസ് മൊഴി നല്‍കുന്നത്. എംകെ രാഘവനേയും പ്രൈവറ്റ് സെക്രട്ടറിയേയും ചേംബറില്‍ വിളിച്ചുവരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ നേരത്തെ മൊഴിയെടുത്തിരുന്നു.
.
എം കെ രാഘവന്‍ എംപി, പ്രൈവറ്റ് സെക്രട്ടറി ശ്രീകാന്ത് എന്നിവരുടെ മൊഴിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ല കളക്ടര്‍ വി സാംബശിവറാവു രേഖപ്പെടുത്തിയത്

വാര്‍ത്താ വിഭാഗം മേധാവിയുടേത് അടക്കം അഞ്ച് പേരുടെ മൊഴി എടുത്തു. രാഷ്ട്രീയ പ്രേരിതമാണ് അരോപണം എന്ന വാദത്തെ തുടര്‍ന്ന് അന്വേഷണം എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here