ഭാരതപ്പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കുറ്റിപ്പുറം എക്‌സൈസ് കണ്ടെത്തി

കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് ആറടിയോളം ഉയരമുള്ള പാകമായ കഞ്ചാവ് ചെടി കുറ്റിപ്പുറം എക്‌സൈസ് കണ്ടെത്തി.

തിരുന്നാവായക്കടുത്ത് ബന്ദര്‍കടവിനടുത്താണ് കഞ്ചാവ്‌ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ വിശദമായ പരിശോധനയില്‍ പ്ലാസ്റ്റിക്ക് ചാക്കില്‍ എടുത്തു മാറ്റാന്‍ സാധ്യമാകുന്ന നിലയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ചെടിക്ക് ഏകദേശം മൂന്ന് മാസത്തെ വളര്‍ച്ച ആയിട്ടുണ്ടെന്നും വിളവെടുപ്പിന് പാകമായതാണെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോള്‍ അറിയിച്ചു.

പുഴയോരം കേന്ദ്രമാക്കി കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘമാകാം കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ ജാഫര്‍ സി ഇ ഒ മാരായ ഷിബു ശങ്കര്‍, ഹംസ,സജിത്ത്, വിഷ്ണുദാസ്, രഞ്ജിത്ത്,രാജീവ് കുമാര്‍ എന്നിവര്‍ എക്സൈസ് സംഘത്തിലുണ്ടായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News