ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം

ലൈംഗിക ആരോപണ പരാതിയില്‍ ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തം. സുപ്രിംകോടതിക്ക് മുന്നില്‍ സ്ത്രീകൂട്ടായ്മയുടെ പ്രതിഷേധം സംഘടിപ്പിച്ചു.

ആനി രാജ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി രംഗത്തെത്തി. ചീഫ് ജസ്റ്റിസ് മാറി നിന്നുകൊണ്ട് അന്വേഷണത്തെ നേരിടണമെന്ന് ആനിരാജ ആവശ്യപ്പെട്ടു.സുപ്രിംകോടതിക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ലൈംഗിക ആരോപണത്തില്‍ ചീഫ് ജസ്റ്റിസ് രംഗന്‍ ഗോഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് സുപ്രിംകോടതിക്ക് മുന്നില്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി തള്ളിയ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സമിതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് വാട്സ് ആപ്പില്‍ സന്ദേശം പ്രചരിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ രാവിലെ മുതല്‍ തന്നെ സുപ്രിംകോടതിക്ക് മുന്നില്‍ ഒരുക്കിയത് വന്‍ സുരക്ഷാ സന്നാഹം. ആനി രാജ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിന് പിന്തുണയുമായെത്തി. രാജ്യത്തു സ്ത്രീകള്‍ നേടിയെടുത്ത എല്ലാ അവകാശങ്ങളെയും ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കുന്ന നടപടിയാണ് ഉണ്ടായത്. ചിഫ് ജസ്റ്റിസ് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

സുപ്രിംകോടതിക്ക് മുന്നില്‍ പ്രതിഷേധിച്ചതിന് ആനി രാജ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാരെ നീക്കം ചെയ്തതിന് പിന്നാലെ വീണ്ടും ഏഴോളം സ്ത്രീകള്‍ പ്രതിഷേധവുമായെത്തിയെങ്കിലും അവരെയും പോലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതിക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here