ജീവ നായകനാവുന്ന കീ മെയ് 10ന് പ്രദര്‍ശനത്തിനെത്തുന്നു.

സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നത് എങ്ങനെ? സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ എങ്ങനെ ജാഗ്രത പുലര്‍ത്തണം? തുടങ്ങിയ മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളും പ്രതിപാദിക്കുന്ന, യുവ തലമുറയും രക്ഷിതാക്കളും കാണേണ്ട ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് ‘കീ’.

ചിത്രത്തെക്കുറിച്ച് സംവിധായകന്‍ കാലീസ് പറയുന്നത് ഇങ്ങനെ: നമ്മള്‍ സമൂഹ മാധ്യമങ്ങളിലൂടെ നല്‍കുന്ന ഓരോ ലൈക്കും, ഷെയറും, കമന്റും എന്തൊക്കെ പ്രത്യാഘാതങ്ങളും അപകടങ്ങളും സൃഷ്ടിക്കുന്നു എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ആധുനിക കാഘട്ടമാണിത്. അതു കൊണ്ട് തന്നെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ നാല് വയസുള്ള കുട്ടികള്‍ മുതല്‍ എഴുപത് വയസുകാരായ വൃദ്ധര്‍ വരെ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിത്.

ഗോവിന്ദ് പത്മസൂര്യയാണ് ചിത്രത്തില്‍ വ്യത്യസ്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിക്കി ഗല്‍റാണിയാണ് നായിക. അനൈകാ സോണി മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മെയ് 10ന് ശിവഗിരി ഫിലിംസ് ‘കീ’ കേരളത്തില്‍ റിലീസ് ചെയ്യും.