പാലാ സീറ്റ് ലക്ഷ്യമിട്ട് പിസി ജോര്‍ജ്; എന്‍ഡിഎയോട് സീറ്റ് ആവശ്യപ്പെടും സീറ്റ് നല്‍കുന്നതില്‍ ബിജെപിക്കുള്ളില്‍ ഭിന്നത

കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് ലക്ഷ്യമിട്ട് പിസി ജോര്‍ജ് നീക്കം തുടങ്ങി.

സീറ്റ് ലഭിച്ചാല്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. ഇതിനായി എന്‍ഡിഎയോട് സീറ്റ് ആവശ്യപ്പെടുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ പിസി ജോര്‍ജിന് സീറ്റ് നല്‍കുന്നതില്‍ ബിജെപിക്കുള്ളില്‍ ഭിന്നത രൂക്ഷം.

രാഷ്ട്രീയ അനാഥത്വത്തില്‍ നിന്ന് അഭയം തേടി എന്‍ഡിഎ പാളയത്തിലെത്തിയ പിസി ജോര്‍ജ്, പാലാ ഉപതെരഞ്ഞെടുപ്പില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാന്‍ ഒരു മുഴം മുമ്പെ നീട്ടിയെറിഞ്ഞിരിക്കുകയാണ്.

നേരത്തെ പൂഞ്ഞാറിന്റെ ഭാഗമായിരുന്ന ആറ് പഞ്ചായത്തുകള്‍ ഇപ്പോള്‍ പാലാമണ്ഡലത്തിലാണ്. ഇതുയര്‍ത്തിയാണ് പിസി ജോര്‍ജ് ജയ സാധ്യത വാദം ഉന്നയിക്കുന്നത്.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന് സഹായിച്ചതിന്റെ പ്രത്യുപകാരമായി പാലാ സീറ്റ് എന്‍ഡിഎയോട് ആവശ്യപ്പെടുമെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി.
അതേസമയം, പിസി ജോര്‍ജിന് സീറ്റ് നല്‍കുന്നതില്‍ ബിജെപിക്കുള്ളില്‍ ഭിന്നതയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ ബിജെപി നേടിയ 24821 വോട്ടിന്റെ മേല്‍ക്കൈ നഷ്ടമാകാന്‍ ഇത് കാരണമായേക്കാം. പൂഞ്ഞാറിലുള്ള സ്വീകാര്യത ജോര്‍ജിന് പാലായിലില്ലെന്നാണ് ബിജെപി കോട്ടയം ജില്ലാ ഘടകത്തിന്റെ വിലയിരുത്തല്‍.

ഇതിനിടയില്‍ ജനപക്ഷം പിരിച്ച് വിട്ട് ഷോണ്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ കേരള ജനപക്ഷം സെക്യുലറെന്ന പുതിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാനാണ് ജോര്‍ജിന്റെ തീരുമാനം.

ജോര്‍ജിന്റെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ ജനപക്ഷ ബന്ധം ഉപേക്ഷിച്ചുപോയി. ഇത് മറികടക്കാനാണ് പുതിയ പാര്‍ട്ടി രൂപീകരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News