തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനം തടയുന്ന നിലപാട് കൈക്കൊണ്ട ബിജെപിക്ക് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ദേശീയപാത വികസനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.