
ഐ എസ് റിക്രൂട്ട്മെന്‍റ് കേസില്‍ പ്രതി ചേര്‍ത്ത കൊല്ലം ഓച്ചിറ സ്വദേശി ഫൈസലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. വിദേശത്തായിരുന്ന ഇയാളോട് അന്വേഷണ സംഘം മുമ്പാകെ നേരിട്ട് ഹാജരാകാന്‍ എന്‍ ഐ എ ആവശ്യപ്പെട്ടിരുന്നു.
ദോഹയില്‍ നിന്നും കൊച്ചിയിലെത്തിയ ഫൈസലിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് എന്‍ഐഎ കസ്റ്റഡിയിലെടുക്കുകയായിരുന്നു
കേരളത്തില്‍ ചാവേര്‍ സ്ഫോടനത്തിന് തീവ്രവാദ സംഘടനയായ ഐ എസ് പദ്ധതി ഇട്ടിരുന്നുവെന്നും ഇതില്‍ കൊല്ലം സ്വദേശി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്നും എന്‍ ഐ എ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സ്ഫോടനത്തിന് പദ്ധതിയിട്ടതിന്‍റെ മുഖ്യ സൂത്രധാരന്‍ റിയാസ് അബൂബക്കറിനെ നേരത്തെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു.ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്ന് എന്‍ഐഎക്ക് വ്യക്തമായത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫൈസലിനെയും കാസര്‍കോട് സ്വദേശികളായ രണ്ട് പേരെയും എന്‍ ഐ എ പ്രതിചേര്‍ത്തത്.ഇതെ തുടര്‍ന്ന് ഖത്തറിലുളള ഫൈസലിനോട് എന്‍ ഐ എക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയ ഫൈസലിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് എന്‍ ഐ എ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റിയാസിനെപ്പോലെ ഫൈസലും തീവ്രവാദികളുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് എന്‍ ഐ എ യുടെ കണ്ടെത്തല്‍.ഇയാളെ പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here