മോദിക്ക് വീണ്ടും ക്ലീന്‍ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജീവ് ഗാന്ധിയെ അപമാനിച്ച മോദിയുടെ പരാമര്‍ശത്തിനാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്.
രാജീവ് ഗാന്ധി മരിച്ചത് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായിട്ടാണെന്നയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. പ്രസംഗത്തില്‍ പ്രധമദൃഷ്ട്യാ ചട്ടലംഘനം കണ്ടെത്താനായിട്ടില്ലെന്നാണ് കമ്മീഷന്‍ നിലപാട്.
ഇതോടെ മോദിക്കെതിരായ പത്ത് കേസുകളിലാണ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയത്. ഇന്ന് രാവിലെ രണ്ട് ചട്ടലംഘനപരാതികളിലും മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സൈന്യത്തിന്റെ പേരില്‍ വോട്ട് തേടിയതും, ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട് ചെയ്ത ശേഷം റോഡ് ഷേ നടത്തിയതിലുമാണ് കമ്മീഷന്‍ മോദിക്ക് നേരത്തെ ക്ലീന്‍ചിറ്റ് നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here