മലയാളത്തിന്റെ പ്രിയങ്കരനായ മാപ്പിളപാട്ടിന്റെ മാനസപുത്രന്‍ എരിഞ്ഞോളി മൂസ ഇനി ഇല്ല. അനന്യമായ ആ അപൂര്‍വനാദം എന്നെന്നേക്കുമായി നിലച്ചു. എങ്കിലും ആ സംഗീതസൗന്ദരൃം ആരാധകരുടെ ഹൃദയത്തില്‍ നിന്ന് ഇനിയും പ്രതിദ്ധ്വനിക്കും.

പാടിത്തുടങ്ങിയാൽപ്പിന്നെ സാധാരണക്കാരന്‍റെ പുരയും സുൽത്താന്‍റെ സദസും ഒരുപോലെയെന്ന് ആവർത്തിച്ച്, ലളിത വഴിയിൽ സഞ്ചരിച്ച പാട്ടുകാരൻ ആയിരുന്നു വലിയകത്ത് മൂസ എന്ന എരഞ്ഞോളി മൂസ.