കേരളത്തിന്‍റെ ദേശീയ പാത വികസനം നിര്‍ത്തി വയ്ക്കാനാവശ്യപ്പെട്ട് കൊണ്ടുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍റെ കത്ത് പുറത്ത്

കേരളത്തിന്‍റെ ദേശീയ പാത വികസനം നിര്‍ത്തി വയ്ക്കാനാവശ്യപ്പെട്ട് കൊണ്ടുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍റെ കത്ത് പുറത്ത്.

കേരളത്തിന്‍റെ ദേശീയ പാത വികസനം അട്ടിമറിച്ച് കൊണ്ട് നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍ നാഗേന്ദ്രനാഥ് സിന്‍ഹ ഐഎഎസ് കേരള റീജ്യണല്‍ ഡയറക്ടര്‍ ആഷിഷ് ദ്വിവേദിക്ക് അയച്ച ഉത്തരവിന്‍റെ പകര്‍പ്പാണ് പുറത്ത് വന്നിരിക്കുന്നത്. ർ

കത്തിന്‍റെ പകര്‍പ്പ് കാണാം

കേരളത്തില്‍ പുരോഗമിച്ച് വരുന്ന ദേശീയപാതയുടെ സ്ഥലം ഏറ്റെടുപ്പും, അനുബന്ധ ജോലികളും അടിയന്ത്രിമായി നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു.

മെയ് 1 ന് ദില്ലിയില്‍ ചേര്‍ന്ന ഭാരത് മാല പരിയോജന അവലോകനയോഗത്തിന്‍റെ തീരുമാന പ്രകാരമാണ് നടപടി എന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന് വേണ്ടി അദ്ദേഹത്തിന്‍റെ ഒാഫീസ് ചുമതലയുളള കെ.വെങ്കിടരമണയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ ദേശീയ പാതകളുടെ വികസനം ലക്ഷ്യം ഇട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഭാരത് മാല പരിയോജന്‍ . പദ്ധതിയുടെ ഇതുവരെയുളള പുരോഗതി മെയ് 1 ന് ദില്ലിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗം അവലോകനം ചെയ്തു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ ക്രമം തീരുമാനിച്ചു. കേരളം അടക്കമുളള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനവും, സ്ഥലം ഏറ്റെടുക്കലും രണ്ടാം ഘട്ടത്തിലേക്ക് മാറ്റിയതായി തീരുമാനിച്ച നിര്‍ണ്ണായക യോഗം ആണ് മെയ് 1 ന് ദില്ലിയില്‍ ചേര്‍ന്നത്.

ഭൂമിയേറ്റെടുത്തതായി വിജ്ഞാപനം ചെയ്യുന്ന 3 ഡി നോട്ടിഫിക്കേഷനും ,ഭൂമിയുടെ നഷ്ടപരിഹാര തുക വിളമ്പരം ചെയ്യുന്ന 3ജി നോട്ടിഫിക്കേഷനും ഇനിയുണ്ടാവില്ലെന്നും ഉത്തരവില്‍ പറയുന്നു .

കേരളത്തിന്‍റെ ദേശീയ പാതവികസനം 2021 ലേക്ക് നീട്ടിവെയ്ച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ണ്ണായമായ തീരുമാനം ഇതിനോടകം വിവാദമായി ക‍ഴിഞ്ഞു.ഈ ഉത്തരവില്‍ ഇനിയെന്തെങ്കിലും ഭേഭഗതി വരുത്തുമോ കേന്ദ്ര സര്‍ക്കാര്‍ എന്നതാണ് ഏവരും ഉറ്റ് നോക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News