യൂറോപ്യന്‍ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി ഇന്ന് യാത്ര തിരിക്കും; യുഎന്‍ ലോക പുനര്‍നിര്‍മാണ സമ്മേളനമടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കും

തിരുവനന്തപുരം: ഐക്യരാഷ്ട്രസംഘടന ജനീവയില്‍ സംഘടിപ്പിക്കുന്ന ലോക പുനര്‍നിര്‍മാണസമ്മേളനമടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച യൂറോപ്പിലേക്ക് യാത്ര തിരിക്കും.

നാലു രാഷ്ട്രങ്ങളിലായുള്ള മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തോടെയാണ് ആരംഭിക്കുന്നത്. വെള്ളപ്പൊക്കം ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതില്‍ നെതര്‍ലന്‍ഡ്സ് നടപ്പാക്കുന്ന മാതൃകകള്‍ മനസ്സിലാക്കുക സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമാണ്. 13ന് നടക്കുന്ന യുഎന്‍ പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യപ്രാസംഗികരില്‍ ഒരാളാണ് മുഖ്യമന്ത്രി.

പ്രമുഖ അമേരിക്കന്‍ ധനതത്വശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളം നേരിട്ട മഹാപ്രളയത്തിന്റെ അനുഭവങ്ങള്‍ ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കുവയ്ക്കും.

17ന് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനില്‍ സംഘടിപ്പിക്കുന്നുണ്ട്.

20ന് മുഖ്യമന്ത്രി തിരിച്ചെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News