ദിലീപ് നിരപരാധിയാണെന്ന ശ്രീനിവാസന്റെ പരാമര്‍ശത്തിന് മറുപടിയുമായി ഡബ്ല്യുസിസി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന ശ്രീനിവാസന്റെ പ്രതികരണത്തിന് മറുപടിയുമായി ഡബ്ല്യുസിസി അംഗം രേവതി.

ആദരിക്കുന്ന താരങ്ങള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ഏറെ ഖേദകരമാണെന്ന് രേവതി ട്വിറ്ററില്‍ കുറിച്ചു.

”നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്? ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അടുത്ത തലമുറയില്‍ എങ്ങനെ പ്രതിഫലിപ്പിക്കുമെന്ന് അവര്‍ ചിന്തിക്കേണ്ടതില്ലേ?”-രേവതി ട്വിറ്റ് ചെയ്തു.

ദിലീപിനെതിരായ കേസ് കെട്ടിച്ചമച്ച കഥയാണെന്നാണ് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്.

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് അവിശ്വസനീയമാണ്. തനിക്ക് അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല. വനിതാ താരസംഘടനയായ ഡബ്ല്യുസിസിയുടെ ആവശ്യവും ഉദ്ദേശവും എന്തെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ചില കാര്യങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here