
ദില്ലി: പശുവിന്റെ പേരില്‍ ദില്ലിയില്‍ കലാപത്തിന് ശ്രമം നടക്കുന്നുണ്ടെന്ന് സൂചനയുമായി കാരവന്‍ മാഗസിന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ്.
കിഴക്കന്‍ ദില്ലിയിലെ ത്രിലോക്പുരിയിലാണ് കലാപത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന സൂചന വിനോദ് നല്‍കുന്നത്.
സഞ്ജയ് തടാകത്തിന് സമീപം രണ്ടു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ കലാപത്തിലേക്ക് വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് നടക്കുന്നത്.
തടാകത്തിന് ചുറ്റും ജനക്കൂട്ടം തടിച്ചു കൂടുന്നുണ്ടെന്നും ഇവരില്‍ പലരും പശു ചത്തതിനോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞതായും വിനോദ് ഫേസ്ബുക്കിലൂടെ പറഞ്ഞു.
ദില്ലി പൊലീസ്, അരവിന്ദ് കെജ്രിവാള്‍, രാജ്നാഥ് സിംഗ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് അടിയന്തര നടപടിക്ക് ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ് വിനോദ്. ദില്ലിയില്‍ തെരഞ്ഞെടുപ്പു നടക്കാന്‍ നാലു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സംഭവമെന്നും വിനോദ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here