ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 84.33 ശതമാനം വിജയം

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി – വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്‌ളസ് ടൂവിന് 84.33 ശതമാനവും VHSE യില്‍ 80.07 ശതമാനവുമാണ് വിജയം.

ഹയര്‍ സെക്കന്‍ഡറിയില്‍ 83 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി. നൂറുശതമാനം വിജയം നേടിയ 79 സ്‌കൂളുകളില്‍ 12 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 18 സര്‍ക്കാര്‍ സ്‌കുളുകളാണ് നൂറുശതമാനം വിജയംകരസ്ഥമാക്കിയത്.

പരീക്ഷയെഴുതിയ 3,69,238 പേരില്‍ 3,11,375 പേരാണ് ഹയര്‍ സെക്കന്‍ഡറിയല്‍ ഉപരിപഠനത്തിന് അര്‍ഹത നേടിത്. വിജയത്തില്‍ കഴിഞ്ഞ വര്‍ഷത്തെതില്‍ നിന്നും .58 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയ 25,610 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 43.48 ശതമാനമാണ് വിജയം.

183 കുട്ടികള്‍ 1200ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കി. 79 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഇതില്‍ 12 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്.

സയന്‍സ് വിഭാഗത്തില്‍ 86.04 ശതമാനവും ഹ്യുമാനിറ്റീസില്‍ 79.82ഉം കോമേഴ്‌സില്‍ 84.65 ശതമാനവുമാണ് വിജയം. വിജയശതമാനം കൂടുതലുള്ള ജില്ല കോഴിക്കോടാണ്. 87.44. കുറവ് പത്തനംതിട്ടയില്‍ 78 ശതമാനം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ പരീക്ഷയെഴുതിയ 28,571 പേരില്‍ 22,878 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിജയ ശതമാനം കൂടുതല്‍ വയനാടാണ് 85.57. കുറവ് പത്തനംതിട്ടയിലും 67.79 ശതമാനം.18 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ്‌മേനി വിജയം നേടി.

മെയ് പത്ത് മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു.

2019-2020 അധ്യായന വര്‍ഷത്തില്‍ 203 അധ്യായന ദിവസങ്ങള്‍ സാധ്യമാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 226 അധ്യായന ദിവസങ്ങള്‍ ലക്ഷ്യമിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here