വയനാട്ടില്‍ ജനവാസകേന്ദ്രത്തില്‍ അക്രമകാരിയായ കടുവയിറങ്ങി; മയക്കുവെടിവെയ്ക്കാന്‍ തീരുമാനം

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി.

നേരത്തെ ഈ പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തുന്ന ആടിനെ പിടികൂടിയ കടുവ അതിനേയും കൊണ്ട് കാട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചലിലാണ് ഒരു കിലോമീറ്റര്‍ മാറി കടുവയെ കണ്ടെത്തിയത്.

കഴിഞ്ഞ ഒരു മണിക്കൂറോളമായി കടുവ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. കടുവയെ മയക്കുവെടി വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനത്ത് നിന്നും അനുമതി ലഭിച്ചാലുടന്‍ കടുവയെ മയക്കുവെടി വച്ച് വീഴ്ത്തും.

കടുവയെ കാട്ടിലേക്ക് തന്നെ മടക്കി അയക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഇത് ഫലം കണ്ടിരുന്നില്ല. കൂടാതെ കടുവ അക്രമകാരിയാണെന്നാന്നും വിലയിരുത്തി. തുടര്‍ന്നാണ് മയക്കുവെടിവെയ്ക്കാന്‍ തീരുമാനമായത്.

കടുവയെ പിടികൂടുന്നത് വരെ അതീവജാഗ്രത പാലിക്കണമെന്ന് പ്രദേശവാസികള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കടുവയെ തുരത്താന്‍ സാധിക്കാത്തതിനാല്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറകടവ്, വണ്ടിക്കടവ് പ്രദേശങ്ങളിലാണ് ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചത്. ജനം തടിച്ചു കൂടിയാല്‍ ഉണ്ടാകുന്ന അപായസൂചന മുന്നില്‍കണ്ടാണ് 144 പ്രഖ്യാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News