ത്രിപുരയിലെ 168 ബൂത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; നടപടി സിപിഐഎമ്മിന്റെ പരാതിയില്‍

ദില്ലി: വ്യാപക ക്രമക്കേട് കണ്ടെത്തിയ ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 പോളിങ്ങ് ബൂത്തിലെ വോട്ടെടുപ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദാക്കി.

സിപിഐഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആ ബൂത്തുകളില്‍ ആറാം ഘട്ടത്തോട് ഒപ്പം തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചു.

ഏപ്രില്‍ 11ന് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ 168 പോളിങ്ങ് ബൂത്തുകളിലെ വോട്ടെടുപ്പിലാണ് ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യമായത്.

ഈ ബൂത്തുകളിലെ വോട്ടെടുപ്പ് റദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞായറാഴ്ച്ച റീ പോളിങ്ങ് നടത്തും.തിരഞ്ഞെടുപ്പിനിടെ ബിജെപി നേതൃത്വത്തില്‍ വ്യാപകമായി ബൂത്ത് പിടിത്തവും അക്രമങ്ങളും നടന്നതിന്റെ ദൃശ്യങ്ങള്‍ സിപിഐഎം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു.

വോട്ടര്‍മാര്‍ മൊബൈലില്‍ പകര്‍ത്തിയതും സിസി ടിവി ദൃശ്യങ്ങളുമടക്കം സിപിഐഎം നല്‍കിയത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചു.464 ബൂത്തുകളില്‍ റീപോളിങ്ങാണ് സിപിഐഎം ആവിശ്യപ്പെട്ടത്.

ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയെ ഇടതതിപാര്‍ടികള്‍ സമീപിക്കുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നേരത്തെ ഈസ്റ്റ് മണലത്തിലും ക്രമക്കേട് നടത്താന്‍ ബിജെപി ശ്രമിച്ചിരുന്നു.ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലാണ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News