ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 40 പേര്‍ നിരീക്ഷണത്തില്‍

ശ്രീലങ്കയില്‍ ഇസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌പോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 40 ഓളം പേര്‍ പൊലീസ് നിരീക്ഷണത്തില്‍. ഇവരെ വിശദമായി ചോദ്യം ചെയ്യാനായി ഇവരുടെ വിശദവിവരങ്ങളടങ്ങിയ പട്ടിക ഇന്റലിജന്‍സ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

മതപ്രബോധനത്തിനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന തൗഹീദ് ജമാഅത്ത് എന്ന സംഘടനയില്‍ അംഗങ്ങളായ ഇവരില്‍ തമിഴ്‌നാട് സ്വദേശികളാണ് കൂടുതലും.

സംഘത്തിലെ മലയാളികളും തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ ഈ സംഘത്തിലുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News