ദുബായ് പൊലീസ് ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി; ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു

കോഴിക്കോട്: ദുബായ് നിന്നെത്തിയ മലയാളി യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടികൊണ്ടുപോയതായി പരാതി. ദുബായ് പൊലീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ കോഴിക്കോട് സ്വദേശി മുസഫര്‍ അഹമ്മദിനെയാണ് കാണാതായത്.

ദുബായ് നിന്ന് ഏപ്രില്‍ 22ന് കേരളത്തിലെത്തിയ മുസഫര്‍ അഹമ്മദിനെ കാണാതായെന്നാണ് കുടുംബത്തിന്റെ പരാതി. നാട്ടില്‍ എത്തിയെങ്കിലും ഇയാള്‍ കോഴിക്കോട് നടുവട്ടത്തെ വീട്ടില്‍ എത്തിയിരുന്നില്ല. വീട്ടുകാരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിട്ടു നില്‍ക്കുകയാണെന്നും അറിയിച്ചു.

ഈ മാസം 2നാണ് ബന്ധുക്കള്‍ മുസഫര്‍ അഹമ്മദിനെ കാണാനില്ലെന്ന് കാട്ടി മാറാട് പോലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനെ തുടര്‍ന്നായിരുന്നു പരാതി. സ്വര്‍ണ്ണക്കടത്ത് സംഘം ഇയാളെ തട്ടികൊണ്ടുപോയതായാണ് സൂചന. സംഭവത്തില്‍ മാറാട് സി ഐ ദിലീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

വീട്ടില്‍ എത്തിയില്ലെങ്കിലും ഇയാള്‍ കോഴിക്കോട് വന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ പെട്ടവരുടേതടക്കം ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ദുബായ് പോലീസിലെ താല്‍ക്കാലിക ജീവനക്കാരനായ ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ നാട്ടില്‍ എത്തിയിട്ടും വീട്ടില്‍ വരാതെ മാറിനിന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News