ഇനിയൊരു പ്രളയവും പേമാരിയും താങ്ങാന്‍ കഴിയില്ല; മരടിലെ അഞ്ച് അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി

ദില്ലി: അനധികൃത നിര്‍മാണപ്രവര്‍ത്തണമെന്ന് ചൂണ്ടിക്കാണിച്ച് മരട് മുന്‍സിപ്പാലിയിലെ അഞ്ച് അപ്പാര്‍ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി ഉത്തരവ്.

ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജയിന്‍ ഹൗസിങ്, ആല്‍ഫ വെന്‍ഷ്വര്‍സ് എന്നിവ പൊളിച്ച് നീക്കാനണ് കോടതി ഉത്തരവ്.

ഒരു മാസത്തിനുള്ളില്‍ പൊളിച്ച് നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ കാരണമുള്ള പ്രളയവും പേമാരിയും താങ്ങാന്‍ ഇനിയും കേരളത്തിന് കഴിയില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി.

2006ലാണ് മരട് ഗ്രാമപഞ്ചായത്തായിരിക്കെ സിആര്‍ സോണ്‍ 3ല്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് 5 കമ്പനികള്‍ അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയും പ്രദേശം സിആര്‍ സോണ്‍ 2ലുമായി.

ഇതോടെ 2013ഓടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ക്ക് നിര്‍മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിറ്റി അനുമതി ആവശ്യമില്ലാതായി. പക്ഷെ നിര്‍മാണം ആരംഭിച്ച ഘട്ടത്തില്‍ അതോറിറ്റി അനുമതി ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തീരദേശ പരിപാലന അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചു.

എന്നാല്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് അനുകൂലമായായിരുന്നു ഹൈക്കോടതി നിലപാട്.

തുടര്‍ന്നാണ് അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ച് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News