ആക്ഷന്‍ ഹീറോ വിശാലിന്‍റെ ‘അയോഗ്യാ’യുടെ റിലീസ് മെയ് 10 ന്

ജനപ്രീതി നേടിയ ‘തുപ്പറിവാളൻ’, ‘ഇരുമ്പ് തിരൈ’ എന്നീ ആക്ഷൻ ത്രില്ലർ സിനിമകൾക്ക് ശേഷം വിശാൽ ആക്ഷൻ ഹീറോ ആയി അഭിനയിക്കുന്ന”അയോഗ്യാ” മെയ് 10 ന് ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.

പ്രശസ്ത സംവിധായകൻ എ.ആർ. മുരുകദാസിന്റെ സഹസംവിധായകനായ വെങ്കട്ട്‌ മോഹൻ ആദ്യമായി സംവിധാനം നിർവഹിക്കന്ന “അയോഗ്യാ” ലൈറ്റ് ഹൗസ് മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്നത് ടാഗോർ മധുവാണ്.

റാഷി ഖന്നയാണ് ചിത്രത്തിൽ വിശാലിന്റെ നായിക. “അയോഗ്യാ”യിൽ ഇരട്ട വ്യക്തിത്വമുള്ള പോലീസ് ഓഫീസർ നായക കഥാപാത്രത്തെയാണ് വിശാൽ അവതരിപ്പിക്കുന്നത്.

നടനും സംവിധായകനുമായ ആർ.പാർത്ഥിപനാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നത് ഈ ചിത്രത്തിന്റെ സവിശേഷതയാണ്.

യുവാക്കൾക്ക് ഹരം പകരാൻ സനാ ഖാൻ ഐറ്റം ഡാൻസറായി എത്തുന്നു. ദശലക്ഷങ്ങളിൽ പരം രൂപ ചിലവഴിച്ച് തയ്യാറാക്കിയ ഒരു സെറ്റിൽ വെച്ചാണ് ഈ നൃത്ത രംഗം ചിത്രീകരിച്ചിരിക്കുന്നത്. തന്റെ കന്നി സംരംഭത്തെ കുറിച്ച് സംവിധായകൻ വെങ്കട്ട് മോഹൻ ഇങ്ങനെ പറഞ്ഞു:

“ഇത് ഒരു പതിവ് പോലീസ് കഥയല്ല.ഒരു ദുഷ്ടൻ എങ്ങനെ നല്ലവനായി മാറുന്നു. നല്ലവനായ ശേഷം അവൻ സമൂഹത്തിന് എന്ത് ചെയ്തു . ഇക്കാര്യങ്ങൾ ഉള്ളടക്കിയ ഒരു പ്രമേയമാണ് “അയോഗ്യാ”യുടേത്. ക്രൂരനായ പോലീസ് നല്ല പോലീസ് ആയി എന്നതല്ല കഥ.

പണത്തിനു വേണ്ടി പോലീസ് ആയ ഒരുത്തൻ. അവനറിയാതെ തന്നെ ക്രൂരനായി മാറി ധാരാളം തെറ്റുകൾ ചെയ്യുന്നു. അതിന് അവൻ എന്ത് പരിഹാരം ചെയ്യുന്നു എന്നതാണ് പ്രതിപാദ വിഷയം.

ചുരുക്കി പറഞ്ഞാൽ ഒരു രാക്ഷസൻ എങ്ങനെ മഹാനായി എന്നതാണ് കഥ. ഈ ഒരു വിഷയം മറ്റൊരു സിനിമയിലും പ്രതിപാദിച്ചിട്ടുണ്ടവില്ല എന്നാണ് എനിക്ക് തോന്നുന്നത്.

തെലുങ്കിൽ വൻ വിജയം നേടിയ “ടെമ്പർ “എന്ന സിനിമയുടെ തമിഴ് പുനരാവിഷ്‌ക്കാരമാണ് “അയോഗ്യാ”. എന്നാൽ തിരക്കഥയിൽ ആദ്യന്തം മാറ്റങ്ങൾ വരുത്തി, പുതിയ ഒരു ക്ലൈമാക്‌സോടെയാണ് “അയോഗ്യാ” ദൃശ്യവൽക്കരിച്ചിരിക്കുന്നത്‌.

പ്രേക്ഷകരെ ആകാംഷയുടെ മൾമുനയിൽ നിർത്തുന്നതായിരിക്കും ക്ലൈമാക്സ്. വിശാലിന്റെ മാനറിസങ്ങളും, സ്റ്റൈലും , ആക്ഷൻ രംഗങ്ങളും പുതുമയാർന്നതാണ്.”

സച്ചു, പൂജാ ദേവരിയ, ആർ. പാർത്ഥിപൻ, കെ.എസ്. രവികുമാർ, വംശി കൃഷ്ണാ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ചിത്രത്തിന്റെ ടീസർ പറത്തിറങ്ങി ഏതാനും ദിവങ്ങൾക്കുള്ളിൽ ആറ് മില്ല്യൻ കാണികളെ ലഭിച്ചു എന്നത് ശ്രദധേയമാണ്. തെലുങ്കിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റർമാരായ രാം- ലക്ഷ്മൺ ഇരട്ടകളാണ് “അയോഗ്യാ”യിലെ ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

ജി കെ വിഷ്ണു ഛായാഗ്രഹണവും സാം സി എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News