‘സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

നവാഗത സംവിധായിക ആശ പ്രഭ സംവിധാനം ചെയ്ത ‘സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മഴനൂല്‍ക്കനവുകള്‍, മാന്ത്രിക വീണ, യു കാന്‍ ഡു എന്നീ ചിത്രങ്ങളൊരുക്കിയ നന്ദകുമാര്‍ കാവില്‍ ഓര്‍മയായിട്ട് മൂന്നു വര്‍ഷമാകുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഭാര്യ ആശ പ്രഭ.

ചിത്രത്തിന്റെ കഥ നന്ദകുമാര്‍ കാവിലിന്റെ താണ്. ഒരു നാട്ടിന്‍ പുറത്തുകാരന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. പുതുമുഖമായ അതുല്യ പ്രമോദാണ് ചിത്രത്തിലെ നായിക.

ഇന്ദ്രന്‍സ്, ദിലീഷ് പോത്തന്‍, കലാഭവന്‍ ഹനീഫ, വിജയന്‍ കാരന്തൂര്‍ , ശരത് കോവിലകം, നന്ദ കിഷോര്‍, വിനോദ് നിസാരി, രജീഷ്, പപ്പന്‍ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണന്‍, ശാരദ, രുദ്ര കൃഷ്ണന്‍, അനശ്വര പി അനില്‍ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാബു ജയിംസാണ് ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. യശോദ് രാജ് മൂവീസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മെയ് 17ന് തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News