“സാറേ തൃശൂര്‍ മുഴുവന്‍ എടുക്കല്ലെ, അപ്പന്‍ ഉറങ്ങുന്ന ആറടി മണ്ണെങ്കിലും തിരികെ തരണം” ; സുരേഷ് ഗോപിയുമായുള്ള യുവാവിന്റെ ഫോണ്‍ സംഭാഷണം

തൃശൂര്‍ എനിക്ക് വേണം, അത് താനിങ് എടുക്കുവാണ് എന്നുള്ള സുരേഷ് ഗോപിയുടെ പ്രസംഗം എല്ലാവരും കണ്ടാതാണ്. ഇതിനെ ശരിക്കു ട്രോളന്മാര്‍ കളിയാക്കുന്നതും നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ സുരേഷ് ഗോപിയെ തന്നെ വിളിച്ച് കളിപ്പിച്ചിരിക്കുകയാണ് ഒരു വിരുതന്‍.

തൃശൂര്‍ മുഴുവന്‍ എടുക്കരുതെന്നും തന്റെ അപ്പന്‍ ഉറങ്ങുന്ന പേരാമ്പ്ര തിരികെ നല്‍കണമെന്നും പറഞ്ഞാണ് യുവാവ് ബിജപി സ്ഥാനാര്‍ഥിയെ കളിപ്പിക്കുന്നത്. ഇതില്‍ ആദ്യം അസ്വസ്ഥനായ സുരേഷ് ഗോപി പിന്നീട് താന്‍ അങ്ങനെ അല്ല എന്ന് കാണിക്കാനും ശ്രമിക്കുന്നുണ്ട്.

സാറെ ഞാന്‍ പേരാമ്പ്ര എന്ന സ്ഥലത്ത് നിന്നാ വിളിക്കുന്നേ..സാറെ എല്ലാവരും പറയുന്നു തൃശൂര്‍ സാറങ്ങ് എടുത്തെന്ന്… സാറെ എന്റെ അച്ഛനെ അടക്കിയത് പേരാമ്പ്രയിലാ.. !ഞാന്‍ വര്‍ഷത്തിലൊരിക്കല്‍ മെഴുകുതിരി കത്തിക്കാന്‍ പോകുന്നതാ.. സാറെ പേരാമ്പ്ര ഒഴിച്ച് ബാക്കി എല്ലാം എടുത്തോ സാറെ. ഇങ്ങനെ പോകുന്നു സംഭാഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News