റംസാനായതോടെ സംസ്ഥാനത്തെ ഈന്തപ്പഴ വിപണിയിലും ഉണര്‍വ്; 45 ലധികം ഇനങ്ങളാണ് വിപണിയില്‍ പുതുതായെത്തിയത്

റംസാന്‍ നോമ്പ് തുറക്ക് ഒഴിവാക്കാനാവാത്ത വിഭവമാണ് ഈന്തപ്പഴം. കാരക്ക കൊണ്ടും ഈന്തപ്പഴം കൊണ്ടും നോമ്പുതുറക്കുന്നത് പ്രത്യേക പുണ്യമായി വിശ്വസിക്കുന്നു.

റംസാനായതോടെ 45 ലധികം ഇനം ഈന്തപ്പഴമാണ് വിപണിയിലെത്തിയത്. അജവ, ഹാദി, സഫാവി, ജോര്‍ദന്‍, ഖാനാനി തുടങ്ങി കിലോഗ്രാമിന് 3000 രൂപ തുടങ്ങി 250 രൂപ വരെ വില വരുന്നവയാണ് ഏറെയും.

അറബ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈന്തപ്പഴത്തിനാണ് ആവശ്യക്കാരേറെയെന്ന് അജ്ഫാന്‍ ഉടമ നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി പറയുന്നു.

അറേബ്യയില്‍ 2862 തരം ഈന്തപ്പഴങ്ങളുണ്ട്. ഏതാണ്ടെല്ലാം മലബാറിലും സുലഭം. വ്രതശുദ്ധിയുടെ നാളുകളില്‍ ഈന്തപ്പഴം ഒഴിച്ചുകൂടരുതെന്ന നിര്‍ബന്ധം മലയാളിക്കുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News