യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ തുടരന്വേഷണം തിരുവനന്തപുരം ക്രൈം ബ്രാഞ്ചിന് കൈമാറി. തൃശൂര്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കണക്കുകളില്‍ ഓഡിറ്റ് നടത്തണമെന്നാണ് റിപ്പോര്‍ട്ട്. അതെസമയം തുടരന്വേഷണത്തിനെതിനെ യുഎന്‍എ ഭാരവാഹികള്‍ കോടതിയെ സമീപിച്ചു.

യുണൈറ്റ് നഴ്‌സസ് അസോസിയേഷന്‍ എന്ന സംഘടനയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും മൂന്നര കോടിയിലധികം രൂപയുടെ സാമ്പത്തിക തിരിമറി നടന്നെന്ന പരാതിയിലാണ് അന്വേഷണം തിരുവനന്തപുരം ക്രൈംബ്രാഞ്ചിലെയ്ക്ക് കൈമാറിയത്.

തൃശൂര്‍ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണ തീരുമാനം. പ്രാഥമിക അന്വേഷണത്തില്‍ യുഎന്‍എ സംസ്ഥാന സെക്രട്ടറിയുടെയും ട്രഷററുടെയും കണക്കുകള്‍ പരിശോധിച്ചു.

പരാതിക്കാരന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ഇടക്കാല റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ സംഘടനയുടെ കണക്കുകളില്‍ സൂക്ഷമപരിശോധന വേണമെന്നും നിര്‍ദേശിക്കുന്നു.

വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് അവയില്‍ അപാകതയുണ്ടെങ്കില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതെസമയം തുടരന്വേഷണത്തിനെതിരെ യുണൈറ്റഡ് ന!ഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ കോടതിയെ സമീപിച്ചു. കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here