ശബരിമല വിഷയത്തില്‍ മറുപടി പറയാതെ പീപ്പിള്‍ ടീവി വാര്‍ത്താസംവാദത്തില്‍ നിന്നും ബിജെപി നേതാവിന്റെ ഇറങ്ങി പോക്ക്; പ്രതികരിക്കരുതെന്ന് മുകളില്‍ നിന്ന് നിര്‍ദേശം ഉണ്ടെന്ന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് : വീഡിയോ

ശബരിമല വിഷയത്തില്‍ ബിജെപി നേതാവിന്റെ ഇറങ്ങി പോക്ക്. പീപ്പിള്‍ ടീവിയുടെ വാര്‍ത്താസംവാദത്തില്‍ നിന്നാണ് ഇറങ്ങി പോയത്.

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ്. യുവതീ പ്രവേശനത്തില്‍ സംഘപരിവാര്‍ ഭിന്നതയില്‍ പ്രതികരണമില്ലെന്ന് സുരേഷ്. പ്രതികരിക്കരുതെന്ന് മുകളില്‍ നിന്ന് നിര്‍ദേശം ഉണ്ടെന്ന് സുരേഷ്.

ഹിന്ദു സംഘടനകള്‍ക്കിടയില്‍ രണ്ട് അഭിപ്രായം ഉണ്ടെന്ന് രാഹുല്‍ ഈശ്വര്‍.

യുവതി പ്രവേശനത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വ‍ഴി ചേരി തിരിഞ്ഞ് പ്രതിഷേധവും തെറി വി‍ളികളും നടക്കുകയാണ്.

സംഘപരിവാറിന് ശബരിമല വിഷയത്തില്‍  താല്‍പര്യം ഇല്ലെന്നും പിണറായി വിരോധമായിരുന്നു അവരുടെ പിന്നിലെ ലക്ഷ്യമെന്നും റെഡി ടു വെയിറ്റ് ക്യാംപയിന് മുന്നില്‍ നിന്ന പത്മപിള്ള പ്രതികരിച്ചു.

അതിനിടെ റെഡി ടു വെയിറ്റ് വക്താക്കളെ അസഭ്യം വിളിച്ചുകൊണ്ട് ജനം ടിവി പ്രോഗ്രാം ഹെഡായ മനോജ് മനയില്‍ രംഗത്തെത്തി.

റെഡി ടു വെയിറ്റ് എന്നത് ഒരു കൂട്ടം പെണ്ണുങ്ങളും അവരുടെ സില്‍ബന്തികളായ ചാവേറുകളും നടത്തുന്ന വേശ്യാലയമാണെന്ന് മനോജ് മനയില്‍ ആരോപിച്ചു.

കൂടാതെ ആര്‍എസ്എസ് നേതാവ് ശങ്കു ടി ദാസ് ‘കണ്ട തേവിടിശ്ശികളുടെ ചട്ടുകമായി’ പ്രവര്‍ത്തിക്കുന്നയാളെന്നുമാണ് മനോജിന്റെ കമന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here