പകര്‍ച്ചവ്യാധി പ്രതിരോധം: സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെ ഏകോപിപ്പിക്കും; ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും സാധ്യമാകൂയെന്ന് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനും സര്‍ക്കാര്‍-സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ ഏകോപനം. പകര്‍ച്ചവ്യാധി വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏകീകൃത നെറ്റ് വര്‍ക്കിങ് സംവിധാനം രൂപീകരിച്ചു. മന്ത്രി കെകെ ശൈലജ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

നിപാ പോലെയുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ കൂടിയായിരുന്നു ഏകോപനയോഗം വിളിച്ചത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാധ്യമാകുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

അസാധാരണമായ രോഗലക്ഷണങ്ങളോടെ ഏതെങ്കിലും ആശുപത്രിയില്‍ രോഗികള്‍ എത്തിയാല്‍ അറിയിക്കണം.

പകര്‍ച്ചവ്യാധി മുന്നില്‍ക്കണ്ട് ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ് നേരത്തെ തന്നെ സജ്ജീകരിക്കണം. ആശുപത്രികളില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചവ്യാധി പ്രതിരോധമാര്‍ഗങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേയും സൂപ്രണ്ടുമാരും മറ്റ് വിദഗ്ധ ഡോക്ടര്‍മാരും, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ റംല ബീവി, ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News