മലയാള സിനിമയെ നീണ്ടകാലം കൂവിയുണര്‍ത്തിയ ഉദയായുടെ പ്രതാപങ്ങള്‍ അസ്തമിച്ച് നാല് പതിറ്റാണ്ട് കഴിഞ്ഞു. ഇപ്പോള്‍ ആലപ്പുഴ ദേശീയ പാതയിലെ ഒരു കാലഘട്ടത്തിന്റെ സ്മാരകമായ സ്റ്റുഡിയോ കെട്ടിടവും മണ്ണോട് ചേരുകയാണ്.

മലയാള സിനിമയെ കോടമ്പാക്കത്തെ ചെട്ടിയാന്മാരില്‍ മോചിപ്പിച്ച് ആലപ്പുഴയുടെ കയല്‍മണ്ണില്‍ നാട്ടിയ പ്രസ്ഥാനം എന്നാല്‍ ചില മനുഷ്യരുടെ ഓര്‍മ്മയിലെങ്കിലും പൊളിച്ചടുക്കാനാവാത്ത വികാരമാണ്.

ഉദയാ സ്റ്റുഡിയോയുടെ ഓര്‍മ്മകളിലേക്ക് കേരള എക്‌സ്പ്രസ് നടത്തിയ യാത്ര ‘ഉദയായുടെ കഥ(കളര്‍)’ഇവിടെ പൂര്‍ണ്ണമായും കാണാം…