ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി ശൈലജ ടീച്ചര്‍; കയ്യടിയോടെ കേരളം

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി മന്ത്രി ശൈലജ ടീച്ചര്‍.

സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധു ബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്.

വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News