ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ഹര്‍ജി സുപ്രീംകോടതി തള്ളി.

ചില കമ്പനികള്‍ രാഹുല്‍ ഗാന്ധിയെ ബ്രിട്ടീഷുകാരന്‍ എന്ന് പരാമര്‍ശിച്ചു എന്ന് കരുതി രാഹുല്‍ ബ്രിട്ടീഷ് പൗരന്‍ ആകുമോ എന്ന് ചോദിച്ചുകൊണ്ടാണ് ഹര്‍ജി ചീഫ് ജസ്റ്റിസ് തള്ളിയത്.

ഇരട്ട പൗരത്വമുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ജയ് ഭഗവാന്‍ ഗോയല്‍ എന്നയാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. മുന്‍പ് വിദേശ പൗരത്വത്തിന്റെ കാര്യത്തില്‍ വ്യക്ത വരുത്തണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News