ലാഹോറിലെ ഏറ്റവും പുരാതനമായ സൂഫി ആരാധനാലയമായ ദാദാ ദര്‍ബാറിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ 15 വയസുകാരനാണെന്ന് പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍.

സമീപത്തുള്ള ഫ്രൂട്ട്‌സ് കടയുടെ അരികില്‍ നിന്നും വന്ന് പൊലീസ് വാനിന് സമീപത്ത് വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ഷഹബാസ് ഗില്‍ പറഞ്ഞു.

ചാവേര്‍ എത്തുന്നതിന്റെയും പൊട്ടിത്തെറിക്കുന്നതിന്റെയും ദൃശ്യം സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്.

വീഡിയോ കാണാം