വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മൂന്നിനു തന്നെ ഇക്കുറി പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകള്‍ ഒരേദിവസം ആരംഭിക്കുന്നത്.

ഒന്നാം ക്ലാസിലും പ്ലസ് വണ്‍ ക്ലാസുകളിലും ഒരേ ദിവസം ഒന്നിച്ച് പ്രവേശനോത്സവവും സംഘടിപ്പിക്കും.

തൃശൂരില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ഒന്ന്, പ്ലസ് വണ്‍ ക്ലാസുകളിലെ രണ്ട് പ്രവേശനോത്സവത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

വീഡിയോ കാണാം