ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നിലപാട് തിരുത്തി കേന്ദ്രം

സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നിലപാട് തിരുത്തി കേന്ദ്രം.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയാണ് സ്ഥലമേറ്റെടുപ്പ് നര്‍ത്തിവെച്ചുള്ള വിജ്ഞാപനം റദ്ദ് ചെയ്‌തെന്ന് അറിയിച്ചത്. സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്ന് നിര്‌ദേശിച്ചു ബിജെപി ദേശീയ അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.

കേരളത്തില്‍ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ് 2021വരെ നിര്‍ത്തവെക്കണമെന്നും, കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയുമുള്ള തീരുമാനം 1 ന് ദില്ലിയില്‍ ചേര്‍ന്ന ഭാരത് മാല പരിയോജന അവലോകനയോഗമാണ് കൈക്കൊണ്ടത്.

എന്നാല്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് മേലുള്ള കേന്ദ്രത്തിന്റെ മിന്നലാക്രമണ നയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കേരളത്തിന്റെ ദേശീയ പാത വികസനം തടസപ്പെടുത്തുന്ന കേന്ദ്ര തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തെഴുത്തുകയും ചെയ്തു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജ്ഞാപനം റദ്ദ് ചെയ്ത് കേന്ദ്രം രംഗത്തെത്തിയത്. സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവെക്കാനുള്ള നോട്ടിഫിക്കേഷന്‍ റദ്ദ് ചെയ്‌തെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചു.

കേരളത്തില്‍ ഭൂമി ഏറ്റെടുക്കലാണ് പ്രശ്‌നമെന്നും മാറ്റ് സംസ്ഥാനങ്ങളെ ആപേക്ഷിച്ച് കേരളത്തില്‍ ഭൂമിക്ക് വിലകൂടുത്തലാണെന്നും സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവെക്കാനുള്ള ആദ്യതീരുമാനത്തെ ന്യായീകരിച്ച് ഗഡ്കരി ചൂണ്ടിക്കാട്ടി.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.എന്നാല്‍ ആ കത്തിന്റെ അടിസ്ഥാനത്തില്‍ അല്ല കേന്ദ്ര തീരുമാനം വന്നതെന്നാണ് ശ്രീധരന്‍പിള്ളയുടെ വാദം.

അതേസമയം ദേശീയ പാത വികസനത്തിനുള്ള ഫണ്ട് പരിമിതമായതുകൊണ്ടാണ് ഇങ്ങനെ ഒരു വിജ്ഞാപനം ഇറങ്ങിയെതെന്ന് കേഡര്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പ്രതികരിച്ചു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here