കുവൈറ്റില്‍ ജോലിക്കിടെ ഇന്ത്യക്കാരിയായ സ്റ്റാഫ് നഴ്‌സ് അക്രമത്തിനിരയായി

കുവൈറ്റില്‍ ജോലിക്കിടെ ഇന്ത്യക്കാരിയായ സ്റ്റാഫ് നഴ്‌സ് അക്രമത്തിനിരയായി. കുവൈറ്റിലെ സബാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്‌സാണ് ബിദൂനി യുവാവിന്റെ കയ്യേറ്റത്തിന് ഇരയായത്.

ഇയാളുടെ ആക്രമണത്തില്‍ കണ്ണിനു താഴെ പരിക്കേറ്റ നഴ്‌സിന് നാല് തുന്നലിടേണ്ടതായും വന്നിട്ടുണ്ട്.ആശുപത്രിയിലെ സെക്യൂരിറ്റി വിഭാഗം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ്, യുവാവിനെ അറസ്‌റ് ചെയ്യുകയും ചെയ്തു.

ജോലിക്കിടെ ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞാഴ്ചയും ഇന്ത്യക്കാരിയായ മറ്റൊരു സ്റ്റാഫ് നഴ്‌സിന് മെറ്റേര്‍ണ്ണിറ്റി ആശുപത്രിയില്‍ വെച്ച് ഒരു ജോര്‍ദാനിയന്‍ പൗരന്റെ മര്‍ദ്ദനമേറ്റിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here