ഇന്ദ്രജിത് സുകുമാരന്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ നിങ്ങള്‍ക്കും അഭിനയിക്കാന്‍ അവസരം.

ഇന്ദ്രജിത്ത്, ശ്രിന്ദ, അനുമോള്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു .

‘വെടിവഴിപ്പാട്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ശംഭു പുരുഷോത്തമനാണ് ഈ ഇന്ദ്രജിത് സിനിമയുടെ സംവിധായകന്‍.

ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ജോമോന്‍ തോമസാണ് ഛായാഗ്രഹണം, സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിള്ള. മെയ് 24നു പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയുടെ ചിത്രീകരണം ആരംഭിക്കും.