പ്രദീപ് കുറ്റിയാട്ടൂരിന്റെ കവിതാ സമാഹാരം ‘ഉഷ്ണ മേഖലയിലെ ഉരഗങ്ങള്‍’ പുസ്തക പ്രകാശനം മെയ് 12ന്

കുറ്റിയാട്ടൂര്‍ സെന്‍ട്രല്‍ സിആര്‍ സി റീഡിംഗ് റൂം ഗ്രന്ഥാലയത്തിന്റെയും ലൈബ്രറി കൗണ്‍സില്‍ കുറ്റിയാട്ടൂര്‍ നേതൃസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രദീപ് കുറ്റിയാട്ടൂരിന്റെ കവിതാ സമാഹാരം ‘ഉഷ്ണ മേഖലയിലെ ഉരഗങ്ങള്‍’ മെയ് 12 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് ചട്ടുകപ്പാറ കുറ്റിയാട്ടൂര്‍ പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്യും.

കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പദ്മനാഭന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പുസ്തക പ്രകാശനം നടത്തും.

കവി ശ്രീ മാധവന്‍ പുറച്ചേരി പുസ്തകം ഏറ്റുവാങ്ങും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ രാധാകൃഷ്ണന്‍ മാണിക്കോത്ത് കവിതകളുടെ ശബ്ദാവിഷ്‌കാരം നടത്തും.

ശ്രീ രതീശന്‍ ചെക്കിക്കുളം പുസ്തക പരിചയം നടത്തും.. നിരവധി വര്‍ഷങ്ങള്‍ ആയി പ്രവാസ ജീവിതം നയിക്കുന്ന പ്രദീപ് കുറ്റിയാട്ടൂരിന്റെ 42കവിതകള്‍ അടങ്ങുന്ന സമാഹാരത്തില്‍ കൂടി കവി പ്രവാസ ജീവിതത്തില്‍ സാധാരണക്കാരന്‍ അനുഭവിക്കുന്ന ദുരിത ജീവിതങ്ങളുടെ നേര്‍ ചിത്രങ്ങള്‍, പ്രകൃതിയോടുള്ള ചൂഷണം ആഗോള താപനം, സാമൂഹിക അസമത്വങ്ങള്‍, കപട സദാചാരം, പ്രണയവും സ്‌നേഹവും വറ്റി വരണ്ടു പോകുന്ന സമകാലിക സമൂഹത്തിന്റെ ദുരവസ്ഥ തുടങ്ങി വര്‍ത്തമാനകാല സമൂഹത്തിന്റെ പരിച്ചേദം തന്നെയാണ് സമാഹാരത്തിലെ കവിതകളിലൂടെ പങ്കുവെക്കുന്നത്.

പ്രവാസജീവിതത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും ഭാഷയോടും സാഹിത്യത്തോടും അടങ്ങാത്ത അഭിനിവേശവുമായി ജീവിതത്തെ കാവ്യാത്മകമായി മുന്നോട്ടു നയിക്കുന്ന കവിയുടെ ഈ കവിതാസമാഹാരം പുറത്തിറക്കുന്നത് മുന്‍ നിര പ്രസാധകര്‍ ആയ കൈരളി ബുക്‌സ് ആണ്.

ബഹു :സഹകരണ ടൂറിസം മന്ത്രി ശ്രീ കടകം പള്ളി സുരേന്ദ്രന്‍ പുസ്തക ആസ്വാദനവും, ശ്രീമതി കെ പി സുധീര അവതാരികയും.

ശ്രീ എസ് ജയശങ്കര്‍ പഠനവും നിര്‍വ്വഹിച്ചിരിക്കുന്നു. പ്രദീപിന്റെ രണ്ടാമത്തെ കവിതാസമാഹാരം ആണ് ഉഷ്ണമേഖലയിലെ ഉരഗങ്ങള്‍..
അേേമരവാലിെേ മൃലമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here