ബലക്ഷയത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിജിലന്‍സ് സംഘം വീണ്ടും പരിശോധന നടത്തി

ബലക്ഷയത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിജിലന്‍സ് സംഘം വീണ്ടും പരിശോധന നടത്തി. കിറ്റ് കോയുടെയും റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്റെയും പ്രതിനിധികളെ വിളിച്ച് വരുത്തിയ ശേഷം പാലത്തിന്റെ സാമ്പിളുകള്‍ വിജിലന്‍സ് ശേഖരിച്ചു.

പാലത്തിന്റെ ഡിസൈനില്‍ തന്നെ തകരാര്‍ സംഭവിച്ചുവെന്നും റോഡ്‌സ് ഫണ്ട് ബോര്‍ഡിന്റെ പണം തിരികെ പിടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

വിജിലന്‍സ് ഡിവൈഎസ്പി ആര്‍ അശോകിന്റെ നേതൃത്വത്തിലാണ് പാലത്തില്‍ പരിശോധന നടത്തിയത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പാലത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു.

സിമന്റും കമ്പിയുമടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ നിയമപ്രകാരം ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാമ്പിളുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് വിജിലന്‍സ് എസ് പി കാര്‍ത്തിക് പറഞ്ഞു.

പരിശോധനക്ക് മുന്നോടിയായി കിറ്റ്‌കോയുടെയും റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനിലെയും ഉദ്യോഗസ്ഥരെ വിജിലന്‍സ് വിളിച്ചു വരുത്തിയിരുന്നു.അതേ സമയം പാലം നിര്‍മാണത്തിന് പണം സമാഹരിച്ചതടക്കം ശരിയായ രീതിയിലല്ലെന്ന് മന്ത്രി ജി സുധാകരന്‍ കുറ്റപ്പെടുത്തി.

ഒരു മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ വീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News