കൊച്ചിയില്‍ വമ്പന്‍ സ്വര്‍ണ കവര്‍ച്ച. ആലുവയില്‍ ആറു കോടി വില വരുന്ന 25 കിലോ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ഇടയാറിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുപോയ സ്വര്‍ണമാണ് കവര്‍ന്നത്.
നാല് ബൈക്കുകളിലായി എത്തിയ കവർച്ചാ സംഘം കാറിന്റെ ചില്ലുകൾ തകർത്ത്, കാറിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം സ്വർണ്ണവുമായി കടന്നു കളയുകയായിരുന്നു. അർദ്ധരാത്രിയോടെയാണ് സംഭവം. എടയാർ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കന്ന CRG മെറ്റലേഴ്സിലേക്ക് കൊണ്ടുവന്നതായിരുന്നു സ്വർണ്ണം . കമ്പനിയുടെ ഗെയ്റ്റിന് സമീപമാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
അതേസമയം സംഭവസ്ഥലത്ത് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഉടമകള്‍ തടഞ്ഞു. സ്വര്‍ണം കൊണ്ടു പോകുന്നു എന്ന് മുന്‍കൂട്ടി അറിഞ്ഞ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
Get real time update about this post categories directly on your device, subscribe now.